ചെങ്ങന്നൂർ: പട്ടണ മദ്ധ്യത്തിലുള്ള ജിമ്മിന്റെ മുൻവശത്തെ റോഡിൽ നിന്നും ലഭിച്ച വിലപിടിപ്പുള്ള ഡയമണ്ട് ബ്രേസ്ലെറ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഫാഷൻ ഡിസൈനിംഗ് വിദ്യാർ ഥിനികൾ സത്യസന്ധതയുടെ മാതൃകയായി.
സീതത്തോട് സ്വദേശിനികളും ചെങ്ങന്നൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനികളുമായ കാവ്യാ അനിൽ, ആദിത്യ എന്നിവർക്കാണ് റോഡരികിൽ കിടന്ന് സ്വർണത്തിൽ തീർത്ത ഡയമണ്ട് ബ്രേസ്ലെറ്റ് ലഭിച്ചത്. വലിയ വിലമതിക്കുന്ന ആഭരണം കിട്ടിയിട്ടും തെറ്റായ വഴിക്ക് ചിന്തിക്കാതെ, അത് ഉടമസ്ഥർക്ക് തന്നെ തിരികെ എത്തിക്കണമെന്ന ലക്ഷ്യത്തോടെ ഇരുവരും ചേർന്ന് ഉടൻതന്നെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന്, ആഭരണം ചെങ്ങന്നൂർ എസ്ഐ രാകേഷ് പണിക്കർക്ക് കൈമാറി. ......
തിരുവൻവണ്ടൂർ: റാബീസ് ഫ്രീ കേരളം തീവ്ര വാക്സിനേഷൻ ക്യാമ്പയിൻ നാലാം ഘട്ടം തിരുവൻവണ്ടൂർ പഞ്ചായത്തിൽ ആരംഭിച്ചു.. പഞ്ചായത്ത് പ്രസിഡൻ്റ്
സ്മിത രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.. ......
പാലത്തിന് വീതി കൂട്ടുന്നതിനായി സാങ്കേതിക ന്യായീകരണം തേടാതെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തുകയും ചെലവുകൾ താരതമ്യം ചെയ്യാതിരിക്കുകയും ചെയ്തത് മൂലം കരാറുകാരൻ കോടികൾ ലാഭമുണ്ടാക്കി. കൂടാതെ, പണി നടക്കുന്നതിന് ഏകദേശം മൂന്ന് വർഷം മുൻപുവരെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യവും അധിക സാമ്പത്തിക നേട്ടവും ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 51 ലക്ഷം രൂപ ചെലവാക്കിയ പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 8.5 ലക്ഷം രൂപ വിലമതിക്കുന്ന 37 ഗ്രാം ഹെറോയിനും 2 കിലോഗ്രാം കഞ്ചാവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് , ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ, റാണി നഗർ, ചാറ്റോൾ സാഹെബ് അലി (32) പിടിയിലായി. ......
ചെങ്ങന്നൂർ: വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ യുവജനോത്സവത്തോടനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. കവി ജി നിശീകാന്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ കോർഡിനേറ്റർ റവ. ......
ചെങ്ങന്നൂർ: ചുറ്റുപാടുകളെ ഇരുട്ടാക്കുന്ന അനേകം സംഭവങ്ങളുടെ നടുവിൽ വെളിച്ചത്തിന്റെ സാന്ത്വന സ്പർശം നൽകാൻ വില്യംസിന്റെ സർ ജോർജ് വില്യംസിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുവാൻ വൈ എം സി അംഗങ്ങൾക്ക് കഴിയണമെന്ന് വൈ എം സി ഏ മുൻ റീജിയണൽ ചെയർമാൻ അഡ്വക്കേറ്റ് വിസി സാബു പറഞ്ഞു.
വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്
ചെങ്ങന്നൂർ സബ്റീജിയൻ നടത്തിയ സർ ജോർജ് വില്യംസ് ജന്മദിനാഘോഷം ഉദ്ഘാടനം കുട്ടൻപേരൂർ വൈഎംസിഎയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ്റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ......
കോടുകുളഞ്ഞി: പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ആദരവ് സമ്മേളനവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണൻകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രഘുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. ......
കല്ലിശ്ശേരി : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം ഉമയാറ്റുകര ഡിസ്ട്രിക്ട് സെന്റ് ജോസഫ്, സെന്റ് ഡൈനേഷ്യസ് ഫെലോഷിപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വയോജന ദിനം ആചരിച്ചു. സെന്റ് ജോസഫ് ഫെലോഷിപ്പ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ......